ആരാധകരെ നേരിട്ടെത്തി കണ്ട് നയന്‍താരയും വിജയ് സേതുപതിയും

കെ ആര്‍ അനൂപ്

തിങ്കള്‍, 2 മെയ് 2022 (09:55 IST)
ആരാധകരെ കാണാന്‍ നയന്‍താരയെത്തി. വിജയ് സേതുപതിയും ഒപ്പമുണ്ടായിരുന്നു. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത കാത്തുവാക്കുളൈ രണ്ട് കാതല്‍ വിജയമായതോടെ ആരാധകരെ നേരിട്ട് കാണാന്‍ താരങ്ങള്‍ തിയേറ്ററുകളിലെത്തിയതായിരുന്നു.
കൈവീശി കാണിച്ചാണ് തന്റെ സന്തോഷം ആരാധകരുമായി നയന്‍താരയും വിജയ് സേതുപതിയും പങ്കിട്ടത്.
റൊമാന്റിക് കോമഡി ചിത്രത്തിന് പ്രതീക്ഷിച്ചപോലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.വിഘ്നേഷ് ശിവന്‍ തന്റേതായ ശൈലിയില്‍ ഈ പ്രണയകഥ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ കഥയും തിരക്കഥയും ആരാധകരെ ആകര്‍ഷിച്ചു.
 
അനിരുദ്ധ് രവിചന്ദറിന്റെ 25-ാമത്തെ ചിത്രമാണിത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍