വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും ഒന്നിക്കുന്ന കാത്തുവാക്കുളൈ രണ്ട് കാതല്‍ നാളെ മുതല്‍ പ്രദര്‍ശനം ആരംഭിക്കും. ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തുന്ന ത്രില്ലിലാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍.നടന്‍ വിജയ് സേതുപതിയുടെ സൂപ്പര്‍ കഴിവുകള്‍ നിങ്ങള്‍ എല്ലാവരും ആസ്വദിക്കുന്നത് കാണാന്‍ വേണ്ടി മാത്രമാണ് ഈ ചിത്രം തിയേറ്ററുകളില്‍ വരണമെന്ന് ഞാന്‍ ആഗ്രഹിച്ചതെന്ന് വിഘ്‌നേഷ് പറയുന്നു.
സിനിമപോലെ തന്നെ ചിത്രീകരണവും വളരെ രസകരമായായിരുന്നു വിഘ്‌നേഷ് പൂര്‍ത്തിയാക്കിയത്. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ തനിക്ക് ചിത്രീകരണം വളരെ എളുപ്പത്തിലാക്കി തന്നെന്നും ഇവരെല്ലാം സെറ്റുകളില്‍ ഉണ്ടായിരുന്നപ്പോഴുള്ള ആവേശത്തെക്കുറിച്ചും വിഘ്‌നേഷ് ഓര്‍ക്കുന്നു. ഈ അനുഭവങ്ങള്‍ വളരെക്കാലം എന്നില്‍ നിലനില്‍ക്കുമെന്നും സംവിധായകന്‍ പറയുന്നു.