ത്രികോണ പ്രണയ കഥ,വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും, സസ്പെന്‍സ് നിറച്ച് ട്രെയിലര്‍

കെ ആര്‍ അനൂപ്

ശനി, 23 ഏപ്രില്‍ 2022 (16:54 IST)
വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും ഒന്നിക്കുന്ന കാത്തുവാക്കുളൈ രണ്ട് കാതല്‍ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.വിഘ്‌നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറാണ് ശ്രദ്ധനേടുന്നത്.
 
 ഒരു ത്രികോണ പ്രണയ കഥയുമായാണ് സിനിമ പറയുന്നത്. ഇത്തിരി സസ്പെന്‍സ് നിറച്ച ട്രെയിലര്‍ കാണാം.
ചിത്രം 28 ഏപ്രിലിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തും.
കണ്മണി എന്ന കഥാപാത്രമായി നയന്‍താരയും വിജയ് സേതുപതി റാംബോ ആയും സിനിമയും ഉണ്ടാകും. ഖത്തീജ എന്നാണ് ചിത്രത്തിലെ സാമന്തയുടെ പേര്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍