വിഴിഞ്ഞം തുറമുഖ പദ്ധതി 2022 ല്‍ ഉദ്ഘാടനം ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 9 ഫെബ്രുവരി 2022 (20:05 IST)
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്നും ഈ വര്‍ഷം തന്നെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താന്‍ കഴിയുമെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് സബ്‌സ്റ്റേഷന്‍, ഗേറ്റ് കോംപ്ലക്‌സ് എന്നിവയുടെ ഉദ്ഘാടനം  മാര്‍ച്ചില്‍  നിര്‍വ്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.  
 
നിലവില്‍ പുലിമുട്ട് നിര്‍മ്മാണം 1550 മീറ്റര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 3200 മീറ്ററാണ് പൂര്‍ത്തിയാക്കാനുള്ളത്.  പ്രതിദിനം 10,000 ടണ്‍ മുതല്‍ 13,000 ടണ്‍ വരെ പാറ കല്ലുകളാണ്  കടലിലേക്ക് നിക്ഷേപിച്ചു വരുന്നത്. അത്രയും തന്നെ പാറകല്ലുകള്‍ സ്റ്റോക്ക് ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏഴു ബാര്‍ജുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 11 ബാര്‍ജുകളിലാണ് പാറകല്ലുകള്‍ നിക്ഷേപിച്ചു വരുന്നത്. പ്രകൃതി അനുകൂലമായാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ കപ്പല്‍ എത്തിക്കാന്‍ സാധിക്കുമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article