തൃശൂർ: ജോലിക്കിടെ കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു. തൃശൂർ മാള കുഴിക്കാട്ടു ശേരിയിലാണ് സംഭവം നടന്നത്.
കൊമ്പിടിഞ്ഞാമാക്കൽ സെക്ഷനിലെ തൊഴിലാളിയായ തിരുവനന്തപുരം കിളിമാനൂർ സ്വദേശി സുധീഷ് (48) ആണ് ഷോക്കേറ്റു മരിച്ചത്. പോസ്റ്റിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.