യൂണിറ്റിന് ശരാശരി 92 പൈസയുടെ വർധന വേണം, വൈദ്യുത നിരക്ക് കൂട്ടണമെന്ന് കെഎസ്ഇ‌ബി

തിങ്കള്‍, 7 ഫെബ്രുവരി 2022 (14:21 IST)
ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ദ്ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാന്‍ വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു. യൂണിറ്റിന് 92 പൈസയുടെ വർദ്ധനവ് വേണമെന്നാണ് കെഎസ്ഇ‌ബിയുടെ ആവശ്യം.പൊതുജനാഭിപ്രായം കൂടി തേടിയ ശേശം റഗുലേറ്ററി കമ്മീഷന്‍ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കും. 
 
കെഎസ്ഇ‌ബിയ്ക്ക് ഈ സാമ്പത്തിക വര്‍ഷം 2852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. യൂണിറ്റിന് 92 പൈസ നിരക്ക് വർദ്ധനയിലൂടെ 2284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 18.14 ശതമാനം നിരക്കും ചെറുകിട വ്യവസായിക ഉപഭോക്താക്കള്‍ക്ക് 11.88 ശതമാനവും, വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47 ശതമാനവും വർദ്ധിപ്പിക്കണം.വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കി ഉയര്‍ത്തണം.കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയര്‍ത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍