കൊവിഡ് മാനദണ്ഡം ലംഘിച്ച് സമരം നടത്തിയതിന് കോണ്‍ഗ്രസിന് 1.10 ലക്ഷം രൂപ പിഴ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (08:48 IST)
കൊവിഡ് മാനദണ്ഡം ലംഘിച്ച് സമരം നടത്തിയതിന് കോണ്‍ഗ്രസിന് 1.10 ലക്ഷം രൂപ പിഴ. പാലക്കാട് പുതുശേരി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിക്കാണ് പിഴ വിധിച്ചത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വാക്‌സിനേഷനിലെ അപാകത, സ്വര്‍ണക്കടത്ത്, ടോള്‍, ലക്ഷദ്വീപ്, മരംമുറി തുടങ്ങിയ വിഷയത്തിലാണ് സമരം നടന്നത്. 
 
അതേസമയം പ്രവര്‍ത്തകരില്‍ നിന്ന് പിരിവെടുത്ത് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അദാലത്തില്‍ പിഴയൊടുക്കിയിട്ടുണ്ട്. സര്‍ക്കാരിനെതിരെ സമരം നടത്തിയവരെ നിശബ്ദമാക്കാനാണ് ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article