ഭൂരിപക്ഷ വർഗീയതയാണ് അപകടം,നിലപാടിൽ മലക്കം മറിഞ്ഞ് വിജയരാഘവൻ

Webdunia
വ്യാഴം, 18 ഫെബ്രുവരി 2021 (13:38 IST)
ഏറ്റവും തീവ്രമായ വർഗീയത ന്യൂനപക്ഷ വർഗീയതയാണെന്ന പരാമർശം തിരുത്തി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ.ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടകരമെന്ന് പറഞ്ഞിട്ടില്ല. ഭൂരിപക്ഷവര്‍ഗീയതയാണ് അപകടം. അതിന് അധികാരത്തിന്റെ സ്വാധീനമുണ്ട് എന്നാണ് പറഞ്ഞത്. എന്നാൽ തന്റെ പ്രസ്‌താവനയെ മാധ്യമങ്ങൾ ദുര്‍വ്യാഖ്യാനം ചെയ്‌തു വിജയരാഘവൻ പറഞ്ഞു.
 
ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്രമെന്നും ഇതിനെ എല്ലാവരും ഒരുമിച്ച് നിന്ന് എതിർക്കണമെന്നും എൽഡിഎഫിന്റെ വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് മുക്കത്ത് നൽകിയ സ്വീകരണത്തിനിടെ വിജയരാഘവൻ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article