മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള പീഡനകേസ് ഗൂഢാലോചനയാകാമെന്ന് സുപ്രീംകോടതി സമിതി, കേസ് അവസാനിപ്പിച്ചു

Webdunia
വ്യാഴം, 18 ഫെബ്രുവരി 2021 (12:45 IST)
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള ലൈംഗിക ആരോപണത്തിന് പിന്നിൽ ഗൂഢാലോചന തള്ളിക്കളയാൻ ആകില്ലെന്ന് സുപ്രീംകോടതി നിയമിച്ച സമിതി. ജസ്റ്റിസ് എ കെ പട്നായിക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 
ജുഡീഷ്യൽ തലത്തിലും ഭരണതലത്തിലും രഞ്ജൻ ഗൊഗോയി എടുത്ത കർശന നടപടികളായിരിക്കാം ഗൂഢാലോചനയ്ക്ക് കാരണമായിരിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.രണ്ട് വർഷം മുമ്പുള്ള പരാതി ആയതിനാൽ തുടരന്വേഷണത്തിന് സാധ്യത ഇല്ലെന്നും അതിനാൽ കേസ് അവസാനിപ്പിക്കുന്നതായും സുപ്രീം കോടതി അറിയിച്ചു.2018 ലാണ് യുവതി ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article