തെരുവുനായകള്‍ അനിയന്ത്രിതമായി പെരുകിയ സാഹചര്യത്തില്‍ വന്ധ്യംകരണ പദ്ധതിയുടെ പ്രായോഗികത പരിശോധിക്കണം. പൊതുസ്ഥലങ്ങളില്‍ കാണുന്ന അക്രമകാരികളായ നായകളെ പെട്ടെന്ന് ഷെല്‍ട്ടറിലാക്കുകയോ നശിപ്പിക്കുകയോ വേണമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷിപ്പനിയും പന്നിപ്പനിയും പ്രതിരോധിക്കുന്നതിനായി സ്വീകരിക്കുന്ന നിയന്ത്രണ പരിപാടികള്‍ തെരുവുനായ വിഷയത്തിലും കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.