ഒന്നാം ക്ലാസില്‍ പ്രവേശന പരീക്ഷ നടത്തരുതെന്നും അനധികൃത പിരിവും പാടില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടിയെന്നും വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നല്‍കി. പി ടി എയുടെ അനധികൃത പിരിവ് അനുവദിക്കില്ല. ഇത് കണ്ടെത്തിയാല്‍ സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
കൂടാതെ പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി. ഈ മാസം 20ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും പിടിഎ യോഗം ചേരണമെന്നും 25, 26 തീയതികളില്‍ സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.