തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ശ്രീനു എസ്
ചൊവ്വ, 21 ജൂലൈ 2020 (08:43 IST)
തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൈക്കാടും കരമനയിലും പരീക്ഷ എഴുതിയ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് പരീക്ഷ കേന്ദ്രത്തിലുണ്ടായിരുന്ന മറ്റുവിദ്യാര്‍ത്ഥികളും അധ്യാപകരും ആശങ്കയിലായിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കത്തിലാകാന്‍ സാധ്യതയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തിലാക്കും. 
 
ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ തലസ്ഥാനത്ത് പരീക്ഷനടത്തിയത് നേരത്തേ തന്നെ വലിയ വിവാദമായിരുന്നു. അതേസമയം തിരുവനന്തപുരത്തെ കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നിട്ടുണ്ട്. ഇതില്‍ 93 ശതമാനവും സമ്പര്‍ക്കം വഴിയെന്നത് ആശങ്ക ഉയര്‍ത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article