സ്കൂളുകൾ തുറക്കുന്നത് വൈകും, സെപ്തംബറിൽ തുറക്കാനായില്ലെങ്കിൽ സിലബസ് ചുരുക്കും

Webdunia
ചൊവ്വ, 21 ജൂലൈ 2020 (08:38 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കുന്നത് ഇനിയും വൈകും. ആഗസ്റ്റിലെ രോഗവ്യാപനം വിലയിരുത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കു എന്ന് പൊതുവിദ്യഭ്യാസ വകുപ്പ് വ്യക്തമാക്കി. രോഗാവ്യാപനം കുറവുള്ള പ്രദേശങ്ങളിൽ ഓണത്തിന് ശേഷമെങ്കിലും സ്കൂളുകൾ പരീക്ഷണാടിസ്ഥാനത്തിൽ തുറക്കാനാകുമോ എന്നാണ് സർക്കാർ നോക്കുന്നത്. എന്നാൽ ആഗസ്റ്റിലെ രോഗവ്യാപനത്തിന്റെ തോത് മനസിലാക്കി മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കു.
 
സ്കൂളുകൾ സെപ്തംബറിലും തുറക്കാനായില്ലെങ്കിൽ മാത്രമേ സിലബസ് വെട്ടിച്ചുരുക്കുന്നതിനെ കുറിച്ച് വിദ്യഭ്യാസ വകുപ്പ് ആലോചിയ്ക്കു. പല സ്കൂളുകളിലും ഇപ്പോൾ കൊവിഡ് 19 ഫസ്റ്റ് ലൈൻ  ട്രീറ്റ്മെന്റ് സെന്ററുകൾ പ്രവർത്തിയ്ക്കുകയാണ്. ജൂലൈ വരെ സ്കൂളുകൾ അടച്ചിടണം എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ഇത് നീട്ടിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയേക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article