പിന്നില്‍ വെള്ളാപ്പള്ളിയുടെ വിരട്ടലോ ?; അയ്യപ്പജ്യോതിയിൽ നിന്ന് ബിഡിജെഎസ് നേതാക്കൾ വിട്ടുനിന്നു - അറിയിപ്പ് ലഭിച്ചത് വൈകിയെന്ന് തുഷാര്‍

Webdunia
വ്യാഴം, 27 ഡിസം‌ബര്‍ 2018 (11:22 IST)
ആചാര സംരക്ഷണം ആവശ്യപ്പെട്ട് അയ്യപ്പ കർമ്മസമിതി ബിജെപി പിന്തുണയോടെ നടത്തിയ അയ്യപ്പജ്യോതിയിൽ നിന്ന്​എൻഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസ്​വിട്ടുനിന്നു.

തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കൾ പരിപാടിയില്‍ പങ്കെടുത്തില്ല.

അയ്യപ്പജ്യോതിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്‌ച ഉച്ചയ്‌ക്കാണ് അറിയിപ്പ് ലഭിച്ചത്. ഇതിനാല്‍ ചര്‍ച്ചകള്‍ക്കോ കൂടിയാലോചനകള്‍ക്കോ സമയം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് പരിപാടിയില്‍ നിന്നും വിട്ടു നിന്നതെന്നും തുഷാര്‍ വ്യക്തമാക്കി.

അതേസമയം, അയ്യപ്പജ്യോതയില്‍ പോകരുതെന്നോ പോകണമെന്നോ എസ്എന്‍ഡിപി അംഗങ്ങളോടോ ബിഡിജെഎസ് അംഗങ്ങളോടോ പറഞ്ഞിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.

അയ്യപ്പജ്യോതിയിൽ പങ്കെടുക്കുന്നവർക്ക്​എസ്എൻഡിപിയിൽ ഉണ്ടാകില്ലെന്നും സംഘടന സർക്കാർ നടത്തുന്ന വനിതാ മതിലിനൊപ്പമാണെന്നും വെള്ളാപള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ്​ബിഡിജെഎസ്​ അയ്യപ്പജ്യോതിയിൽ നിന്ന്​വിട്ടുനിന്നതെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article