ബിഡിജെഎസ് വിട്ടു നില്‍ക്കുന്നത് തിരിച്ചടിയാകും; ചെങ്ങന്നൂര്‍ പിടിക്കാന്‍ ബിജെപി നേതാക്കള്‍ മാണിയുമായി ചര്‍ച്ച നടത്തി

ശനി, 17 മാര്‍ച്ച് 2018 (17:08 IST)
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണിയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തി.

ബിജെപി മുൻ പ്രസിഡന്‍റ് പികെ കൃഷ്ണദാസ് ഉൾപ്പെടെയുള്ള നേതാക്കൾ മാണിയുടെ പാലായിലെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒന്നരമണിക്കൂർ നീണ്ടുനിന്നതായാണ് വിവരം.

ഉപതെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആഗ്രഹിക്കുന്നതിനാലാണു മാണിയെ കണ്ടതെന്നു കൃഷ്ണദാസ് പ്രതികരിച്ചു. നാളെ കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മറ്റി യോഗം നടക്കാനിരിക്കെയാണ് ബിജെപിയുടെ നിര്‍ണായക നീക്കം. അണികളോടു മനഃസാക്ഷി വോട്ടുചെയ്യാനുള്ള തീരുമാനം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലുണ്ടാകും എന്നാണ് സൂചന.

ബിഡിജെഎസ് സഹകരിക്കാതെ വിട്ടുനിൽക്കുന്നതോടെ കനത്ത തിരിച്ചടിയുണ്ടാകുമെന്ന നിഗമനത്തിലാണ് ബിജെപി. ഈ സാഹചര്യത്തിലാണ് കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ മാണിയെ കണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍