റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയുണ്ടെന്ന് രാഹുല്‍ ഗാന്ധി

ശനി, 17 മാര്‍ച്ച് 2018 (10:21 IST)
റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയുണ്ടെന്ന് കോണ്‍‌ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷഭാഷയിലാണ് രാഹുല്‍ വിമര്‍ശിക്കുന്നത്. ബിജെപി സര്‍ക്കാര്‍ ഓരോ റാഫേല്‍ യുദ്ധ വിമാനങ്ങള്‍ക്കും 1,100 കോടി രൂപയാണ് അധികം നല്‍കുന്നതെന്ന് കണക്ക് സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 
 
സിബിഐയെ മോദി ദുരുപയോഗം ചെയുകയാണ്. ഫ്രാന്‍സുമായി എന്‍ഡിഎ സര്‍ക്കാര്‍ റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവച്ചതിനെ ഡസ്സോള്‍ട്ട് ഏവിയേഷന്റെ 2016-ലെ വാര്‍ഷിക റിപ്പോര്‍ട്ട് സഹിതമാണ് രാഹുല്‍ വിമര്‍ശിച്ചത്.
 
1670 കോടി രൂപയ്ക്കാണ് റാഫേല്‍ ജെറ്റ് വിമാനം മോദി സര്‍ക്കാര്‍ വാങ്ങുന്നത്. യുപിഎ സര്‍ക്കാര്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ 570 കോടി രൂപയ്ക്ക് വാങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. 1319 കോടി രൂപയ്ക്കാണ് ഖത്തര്‍ ഈ വിമാനം വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
കരസേന സര്‍ക്കാരിനോട് ആവശ്യമായ സാമ്പത്തിക സഹായം യാചിക്കുന്ന വേളയിലാണ് റാഫേല്‍ യുദ്ധവിമാന അഴിമതിയെന്നും രാഹുല്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍