മീ ടൂ; അപകടം തുറന്നുപറഞ്ഞ് ടോവിനോ തോമസ്

Webdunia
വ്യാഴം, 27 ഡിസം‌ബര്‍ 2018 (11:06 IST)
സിനിമയിൽ ഏറ്റവും കൂടുതൽ തിരക്കുള്ള യുവനടന്മാരിൽ ഒരാളാണ് ടോവിനോ തോമസ്. ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം മികച്ചതാക്കി ഓരോ സിനിമയിലൂടെയും പ്രേക്ഷക മനസ്സിലേക്ക് ഇടം നേടിയ താരം.
 
ഈയടുത്തായി മീ ടൂ മൂവ്മെന്റിനെക്കുറിച്ച് താരം പറഞ്ഞ ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. “സിനിമയിലെന്നല്ല ഏത് മേഖലയില്‍ ജോലി ചെയ്യുന്നവരായാലും സ്ത്രീകള്‍ക്ക് സുരക്ഷിതമായ ജോലിസ്ഥലം ഒരുക്കേണ്ടതായിട്ടുണ്ട്. പക്ഷേ മീടു പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കാമ്പയിനുകള്‍ക്ക് ചെറിയ അപകടം കൂടിയുണ്ട്.
 
അതിന് തെളിവാവശ്യമില്ല. പക്ഷേ ചില കേസുകള്‍ കോടതിയിലെത്തുമ്പോള്‍ ശരിക്കും കുറ്റക്കാരനല്ല എന്നു തെളിഞ്ഞാല്‍ അയാള്‍ക്കുണ്ടായ നഷ്ടം മാറ്റാന്‍ കഴിയില്ല”.ടോവിനോ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article