‘മമ്മൂക്ക..എനിക്ക് സിനിമയിൽ ഒരു മൂന്നുകൊല്ലമെങ്കിലും പിടിച്ചുനിൽക്കാൻ പറ്റുമോ?’ എന്ന ജോജുവിന്റെ ചോദ്യത്തിന് അന്ന് മമ്മൂക്ക പറഞ്ഞ ഉത്തരം ഇന്നും ജോജു ഓർത്തിരിക്കുന്നുണ്ട്. ‘എടാ ഞാൻ ഒരു വർഷമെങ്കിലും സിനിമയിൽ നിൽക്കണം എന്നാഗ്രഹിച്ച് വന്നതാണ്. വിജയം നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവോ അതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള പോക്ക്‘. ആ വാക്കുകളിൽ നിന്നും ഞാൻ മനസിലാക്കിയത് മറ്റൊന്നാണ്. ഞാൻ വിജയച്ചിതായി കാണുന്നില്ല. അങ്ങനെ വിജയം എന്ന ധാരണ മനസിൽ ഉണ്ടെങ്കിലല്ലേ കൈകാര്യം ചെയ്യേണ്ട ആവശ്യമുള്ളു.’ ജോജു പറഞ്ഞു.