കുഞ്ഞാലി മരയ്‌ക്കാർ മമ്മൂട്ടിക്ക് സ്വന്തം, ആരാധകർ കാത്തിരിക്കുന്നത് ആ വരവിനായി!

ബുധന്‍, 26 ഡിസം‌ബര്‍ 2018 (08:00 IST)
മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കുഞ്ഞാലി മരക്കാർ പ്രഖ്യാപന വേളമുതൽ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. മോഹൻ‌ലാലിന്റെ മരയ്‌ക്കാർ ഒരു അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടിയുടേത് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
 
എന്നാൽ അതിന് മുമ്പേ ആരാധകർ ആവേശത്തിലാണ്. കുഞ്ഞാലിമരയ്‌ക്കാർ നാലാമന്റെ കഥയുമായാണ് രണ്ടുപേരും എത്തുന്നത്. എന്നാൽ ചരിത്ര വേഷമായതുകൊണ്ടുതന്നെ അത് മമ്മൂറ്റ്റ്റിക്ക് മാത്രമേ ഇണങ്ങൂ എന്നാണ് മമ്മൂട്ടി ഫാൻസിന്റെ പക്ഷം.
 
എന്നാൽ മരക്കാറിന്റെ ഫസ്‌റ്റ് ലുക്ക് മോഹൻലാൽ പുറത്തുവിട്ടതോടെ ഏട്ടൻ ഫാൻസ് ആവേശത്തിലാണ്. നിരവധി ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ആ വേഷം ചേരുന്നത് മോഹൻലാലിനാണെന്നാണ് ഇവരുടെ പക്ഷം.
 
എന്നാൽ സിനിമാ പ്രേമികളും കൂടുതലായി കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ മരയ്‌ക്കാറിന് വേണ്ടിയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നിരവധി പേർ അഭിപ്രായങ്ങളുമായി ഇതിനോടകം തന്നെ രംഗത്തെത്തുകയും ചെയ്‌തിട്ടുണ്ട്. അതേസമയം, ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍