ദാദാ സാഹിബ് പുരസ്‌ക്കാരം മോഹന്‍ ലാലിന്; അടൂര്‍ ഗോപാലകൃഷ്ണന് ശേഷം അവാര്‍ഡ് ലഭിക്കുന്ന മലയാളി

സിആര്‍ രവിചന്ദ്രന്‍

ശനി, 20 സെപ്‌റ്റംബര്‍ 2025 (19:28 IST)
രാജ്യത്തിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌ക്കാരമായ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌ക്കാരം മോഹന്‍ലാലിന്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌ക്കാരം. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹിബ് അവാര്‍ഡ് ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.  ഇന്ത്യന്‍ സിനിമയിലുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ഇത്. 
 
ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വച്ച് മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിക്കും. നടനും സംവിധായകനും നിര്‍മ്മാതാവുമായ മോഹന്‍ലാലിനെ ആദരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, കഠിനാധ്വാനം എന്നിവ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ സുവര്‍ണ്ണ സ്ഥാനം നേടി എന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
 
കഴിഞ്ഞവര്‍ഷം ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ആയിരുന്നു. 1969 ലാണ് കേന്ദ്രസര്‍ക്കാര്‍ രാജാ ഹരിചന്ദ്രയുടെ സംവിധായകനായ ദാദാസാഹിബ് ഫാല്‍ക്കെയുടെ സ്മരണ നിലനിര്‍ത്താന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍