തിരുവനന്തപുരത്ത് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി

ശ്രീനു എസ്
ബുധന്‍, 24 മാര്‍ച്ച് 2021 (11:38 IST)
തിരുവനന്തപുരത്ത് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശി അരുണാണ്(30) കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ 26കാരിയായ അഞ്ജുവും കാമുകന്‍ ശ്രീജുവും ചേര്‍ന്നാണ് കൊല നടത്തിയത്. ഇരുവരും അറസ്റ്റിലായി. അരുണിന്റെ സുഹൃത്താണ് ശ്രീജു.
 
ഇതുവരും താനാണ് അരുണിനെ കുത്തിയതെന്ന് പറയുന്നു. ഇത് പൊലീസിനെ വലയ്ക്കുന്നുണ്ട്. പത്തുവര്‍ഷം മുന്‍പ് കോളേജില്‍ വച്ച് പ്രണയിച്ച് വിവാഹിതരായവരാണ് അഞ്ജുവും അരുണും. നാലുവര്‍ഷം മുന്‍പാട് അരുണിന്റെ സുഹൃത്ത് കൂടിയായ ശ്രീജുവുമായി അഞ്ജു അടുപ്പത്തിലാകുന്നത്. ഇവരുടെ ബന്ധത്തെ അരുണ്‍ എതിര്‍ത്തിരുന്നു. ഇന്നലെ രാത്രി അരുണിനെ വിളിച്ചുവരുത്തിയാണ് ഇരുവരും ചേര്‍ന്ന് കുത്തികൊലപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article