കാട്ടാക്കട മണ്ഡലത്തില്‍ ആഹാരത്തിന്റെയും മരുന്നിന്റെയും തൊഴിലിന്റെയും കാര്യത്തില്‍ ഒരാളും ബുദ്ധിമുട്ടേണ്ടി വരില്ല: യുഡിഎഫ് സ്ഥാനാര്‍ത്ഥി

ശ്രീനു എസ്

ചൊവ്വ, 23 മാര്‍ച്ച് 2021 (19:14 IST)
ജനപ്രതിനിധിയായി എത്തിയാല്‍ കാട്ടാക്കട മണ്ഡലത്തില്‍ ആഹാരത്തിന്റെയും മരുന്നിന്റെയും തൊഴിലിന്റെയും കാര്യത്തില്‍ ഒരാളും ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് കാട്ടാക്കട നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി മലയിന്‍കീഴ് വേണുഗോപാല്‍. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍  വ്യവസായ പദ്ധതി ആവിഷ്‌കരിച്ചു ഓരോരുത്തരുടെയും യോഗ്യത അനുസരിച്ചു തൊഴില്‍ ലഭ്യമാക്കും. പ്രത്യക്ഷമായും പരോക്ഷമായും ഇതിനുള്ള പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
 
ജനങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ എന്നെ പ്രതീക്ഷയുടെ കാണുന്നു എന്നത് ആത്മ വിശ്വാസം നല്‍കുന്നു. ജനങ്ങളുടെ ആഗ്രഹവും പ്രതീക്ഷയും പോലെ യുഡിഎഫ് അധികാരത്തില്‍ എത്തുമെന്നും തിരുവനന്തപുരം ജില്ലയില്‍ പൂര്‍ണ്ണമായും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം ഒരു വര്‍ഗീയ വിഷയമായി കാണരുത് അതു വിശ്വാസത്തിന്റെ മാത്രം വിഷയം ആണ്.ഏതു മതങ്ങള്‍ ആയാലും അവരുടെ വിശ്വാസങ്ങള്‍ക്ക് വില കല്‍പിക്കുകയും അതിന്റെ സംരക്ഷണത്തിനായി  കോണ്‍ഗ്രസ് ഉണ്ടാകുകയും ചെയ്യും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍