കുമ്മനം വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും: ആര്‍ട്ടിസ്റ്റ് കാനായി കുഞ്ഞിരാമന്‍

ശ്രീനു എസ്

ചൊവ്വ, 23 മാര്‍ച്ച് 2021 (16:12 IST)
നേമത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ആര്‍ട്ടിസ്റ്റ് കാനായി കുഞ്ഞിരാമനെ സന്ദര്‍ശിക്കവേ സൂര്യ ഭഗവാനെ സാക്ഷിയാക്കിയാണ് കാനായി കുമ്മനതിനു വേണ്ടി തിരഞ്ഞെടുപ്പ് വിജയം പ്രവചിച്ചത്.  
 
കുമ്മനം നേമത്തിന്റെ അഴകാണെന്നും രാഷ്ട്രീയത്തിന് അതീതമായി ജനം കുമ്മനത്തെ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേമത്തിന്റെ മണ്ണ് കൃഷിയും ആത്മീയതയും ചേര്‍ന്നതാണ്. ആത്മീയ അടിത്തറയുള്ള കുമ്മനത്തെ പോലെയുള്ള ആദര്‍ശശാലികള്‍ ഇവിടെ ജയിച്ചു വന്നാല്‍   പരിവര്‍ത്തനം സുനിശ്ചിതമാണ്. കാനായി കുമ്മനത്തെ അനുഗ്രഹിച്ചാണ് യാത്രയാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍