നാട്ടുകാരുടെ തുണി അലക്കിക്കൊടുത്ത് സ്ഥാനാര്‍ത്ഥി, ജയിച്ചാല്‍ എല്ലാ വീട്ടിലും വാഷിംഗ്‌മെഷീന്‍ നല്‍കുമെന്ന് വാഗ്‌ദാനം !

ജോണ്‍സി ഫെലിക്‍സ്

ചൊവ്വ, 23 മാര്‍ച്ച് 2021 (14:24 IST)
നാട്ടുകാരുടെ തുണി അലക്കിക്കൊടുക്കുന്ന സ്ഥാനാര്‍ത്ഥി ! അതിശയിക്കേണ്ട. തമിഴ്‌നാട്ടിലാണ് സംഭവം. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി തങ്ക കതിരവനാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാരുടെ തുണി സ്വന്തം കൈകൊണ്ട് അലക്കിക്കൊടുക്കുന്നത്.
 
ജയിച്ചാല്‍ എല്ലാ വീട്ടിലും വാഷിം‌ഗ് മെഷീന്‍ നല്‍കുമെന്നാണ് സ്ഥാനാര്‍ത്ഥിയുടെയും മുന്നണിയുടെയും വാഗ്‌ദാനം. തെരഞ്ഞെടുപ്പ് കാലത്ത് എന്തൊക്കെ കാണേണ്ടിവരുന്നു എന്ന അത്‌ഭുതത്തിലാണ് നാട്ടുകാര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍