സംസ്ഥാന ബാലാവകാശ കമ്മീഷന്‍ രാഷ്ട്രീയ നിയമനത്തിന് എതിരെ രമ്യാ ഹരിദാസ് എംപിയുടെ 12 മണിക്കൂര്‍ ഉപവാസം അവസാനിച്ചു

ശ്രീനു എസ്
ബുധന്‍, 1 ജൂലൈ 2020 (16:23 IST)
സംസ്ഥാന ബാലാവകാശ കമ്മീഷന്‍ രാഷ്ട്രീയ നിയമനത്തിന് എതിരെ രമ്യാ ഹരിദാസ് എംപിയുടെ 12 മണിക്കൂര്‍ ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാരങ്ങാ നീര് നല്‍കി അവസാനിപ്പിച്ചു. ജൂണ്‍ 26ന് പൂജപ്പുര വനിത / ശിശു കാര്യാലയത്തിന് മുന്നില്‍ ഡോ.ജി.വി. ഹരിയുടെ ഉപവാസമായിരുന്നു സമര പരമ്പരയില്‍ അദ്യത്തേത് .തുടര്‍ന്ന് ജൂണ്‍ 27രണ്ടാം ദിവസം ആയിരത്തോളം കുട്ടികള്‍ സാമൂഹ്യ മാധ്യങ്ങളിലുടെ ബാലാവകാശ കമ്മീഷന്‍ നിയമനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിരുന്നു. മൂന്നാം ദിവസമായ ജൂണ്‍ 28ന് വേദി കുട്ടികളുടെ സംസ്ഥാന പ്രസിഡന്റ് വൈഷ്ണവ് ബേഡകം കാസര്‍ഗോട്ട് ഏകദിന ഉപവാസ സമരം നടത്തി. 
 
നാലാം ദിവസം ജൂണ്‍ 29 ന് കുട്ടികള്‍ ഹൈക്കോടതിക്ക് നിയമന  നടപടി അന്വേഷിച്ച് നീതി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കത്തുകള്‍ തയ്യാറാക്കി. അഞ്ചാം ദിവസം ജൂണ്‍ 30ന് വേദി ദേശീയ കോഡിനേറ്റര്‍ രമ്യാ ഹരിദാസ് എം.പി. തിരുവനന്തപുരത്ത് ബാലാവകാശ കമ്മീഷന്‍ കാര്യാലയത്തിന് മുന്നില്‍ 12 മണിക്കൂര്‍ ഉപവസിച്ചു. ആറാം ദിവസവും ഏഴാം ദിവസവും കൊറോണ നിയന്ത്രണങ്ങള്‍ ഇല്ലാത്ത ജില്ലകളില്‍ ജില്ലാ ചെയര്‍മാന്മാരുടെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി ഒന്നടംഗം ഉപവസിക്കും. 
 
ഒന്നാം ഘട്ട സമരങ്ങളുടെ  സമാപന ദിനമായ ജൂലൈ 2 ന് ജില്ലാ കമ്മിറ്റികള്‍ ഉപവസിക്കുകയും കുട്ടികള്‍ തയ്യാറാക്കിയ ചീഫ് ജസ്റ്റിസിനുള്ള കത്തകള്‍ പോസ്റ്റാഫീസില്‍ എത്ത് പോസ്റ്റ് ചെയ്യുകയും ചെയ്യും. ആദ്യഘട്ട സമരത്തിന് പിന്തുണച്ച എല്ലാവര്‍ക്കും ജി.വി.ഹരി നന്ദി പറഞ്ഞു. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വലിയ സഹായം നല്‍കിയെന്നും ജി.വി.ഹരി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article