തിരുവനന്തപുരത്ത് മാസ്‌ക് ധരിക്കാതെ യാത്ര ചെയ്ത 176പേര്‍ക്കെതിരെ കേസെടുത്തു. കൂടാതെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര ചെയ്ത 24വാഹനങ്ങള്‍ക്കെതിരെയും വിലക്ക് ലംഘനം നടത്തിയ തലസ്ഥാനത്തെ 52 പേര്‍ക്കെതിരെയും എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020പ്രകാരം കേസെടുത്തു. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ നഗരത്തില്‍ കര്‍ശനപരിശോധനയാണ് നടക്കുന്നത്.