ചെന്നൈ: തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ പവർ പ്ലാന്റിൽ നടന്ന പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കടലൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ലിഗ്നൈറ്റ് പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. രണ്ടാമത്തെ ഖനി സൈറ്റിലെ ബോയിലറിൽ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു.