ഒറ്റ ദിവസം 507 മരണം, 18,653 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,85,493

ബുധന്‍, 1 ജൂലൈ 2020 (10:25 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 507 കൊവിഡ് മരണം. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17,400 ആയി. 18,653 പേർക്കാണ് ഇന്നലെ മാത്രം രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ആകെ രോഗബധിതരുടെ എണ്ണം 5,85,493 ആയി വർധിച്ചു. 2,20,114 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 3,47,979 പേർ രോഗമുക്തി നേടി. 
 
മഹാരാഷ്ട്രയിൽ മാത്രം രോഗബധിതരുടെ എണ്ണം 1,74,761 ആയി 7,855 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 90,167 പേർക്കാണ് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചത്. 1,201 പേർ തമിഴ്നാട്ടിൽ മരണപ്പെട്ടു. രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 87,360 ആയി. 2,742 പേർ ഡൽഹിയിൽ മരണപ്പെടുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍