ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി പണം തട്ടാൻ പ്രതികൾ പദ്ധതിയിട്ടു; ഐജി വിജയ് സാഖറെ

ബുധന്‍, 1 ജൂലൈ 2020 (08:06 IST)
കൊച്ചി നടി ഷംന കാസിമിനെ താട്ടിക്കൊണ്ടുപോയി പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ഐജി വിജയ് സാഖറെ ഈ പദ്ധതിയ്ക്കായാണ് വിവാഹ ആലോചന എന്ന പേരിൽ  പ്രതികൾ ഷംനയെ സമീപച്ചത്. ചലച്ചിത്ര മേഖലയിലെ നിരവധി പേരെ സംഘം സമിപിച്ചിരുന്നതായി പൊലീസ് പറയുന്നു. നിലവിൽ കസ്റ്റഡിയിലുള്ള ഹാരിസ് ഷഫീഖ്, റഫീഖ് എന്നിവർ ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്.
 
ഷംനയെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം. ഇതിനായി സ്വർണക്കടത്ത് എന്ന പേരിൽ പ്രതികൾ ആദ്യം ഷംനയെ സമീപിച്ചിരുന്നു. പിന്നീടാണ് വിവാഹ ആലോചന എന്ന പേരിൽ സമീപിച്ചത്. എന്നാൽ ഷംന കാസിം പൊലീസിൽ പരാതി നൽകിയതോടെ പദ്ധതി നടപ്പിലാക്കാൻ പ്രതികൾക്ക് ആയില്ല. കേസിൽ അന്വേഷണം പൂർത്തിയായി എന്നും സിനിമ മേഖലയിൽനിന്നുമുള്ള പ്രതികൾ ഇല്ല എന്നും ഐജി വിജയ് സാഖരെ വ്യക്തമാക്കി. വീഡിയോ കോൺഫറൻസിങ്ങിലൂടെ ഷംനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍