ബലാക്കോട്ട് ജെയ്ഷെ കേന്ദ്രങ്ങൾ തകർക്കാൻ ഉപയോഗിച്ച സ്പൈസ് ബോംബുകളുടെ ശേഖരം വർധിപ്പിക്കാൻ ഇന്ത്യ

ബുധന്‍, 1 ജൂലൈ 2020 (07:34 IST)
അതിർത്തിയിൽ ചർച്ചകൾ പുരോഗമിയ്ക്കുമ്പോഴും പ്രതിരോധ മേഖലയിൽ വലിയ തയ്യാറെടുപ്പുക:ൾ നടത്തി ഇന്ത്യ. മിനിറ്റുകൾകൊണ്ട് ബലാക്കോട്ടിലെ ജെയ്ഷെ തിവ്രവാദ കേന്ദ്രങ്ങൾ തകർക്കാൻ ഉപയോഗിച്ച സ്പെ ബോംബുകളുടെ ശേഖരം വർധിപ്പിയ്ക്കാൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. അതിർത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി എന്നാണ് വിവരം. ഇസ്രായേൽ നിർമ്മിത സ്പൈസ് ബോംബുകൾ സംഭരിയ്ക്കാനാണ് ഇന്ത്യ ഒരുങ്ങൂന്നത്.
 
ലേസർ ഗൈഡഡ് ബോബുകളാണ് ഇവ. ഏറെ ദൂരത്തുനിന്നുതന്നെ ശത്രു കേന്ദ്രങ്ങളെ കൃത്യമായി ആക്രമിയ്ക്കാൻ സ്പൈസ് 2000 ബോംബുകൾക്ക് സാധിയ്ക്കും. ലോകത്തിലെ തന്നെ ഏറ്റവും പ്രഹരശേഷിയുള്ള ബോബുകളിൽ ഒന്നാണ് ഇത്. കഴിഞ്ഞ വർഷം ഇസ്രായേലിൽനിന്നും ബോംബുകൾ ഇന്ത്യ വാങ്ങിയിരുന്നു. ഇതിന് പുറമേയാണ് വീണ്ടും ബോംബുകൾ വാങ്ങാൻ ഇന്ത്യ തയ്യാറെടുക്കുന്നത്.
 
പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിയ്ക്കാം എന്നാണ് സർക്കാരിന്റെ പ്രതീക്ഷ എങ്കിലും മറുവശത്തെ കുറിച്ച് സർക്കാർ ആലോചിയ്ക്കൂന്നുണ്ട്. അതിനാൽ റഷ്യ ഉൾപ്പടെയുള്ള മറ്റു രാജ്യങ്ങളുമായുള്ള ആയുധ കരാറുകൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചുകഴിഞ്ഞു. വ്യോമ സേനയ്ക്ക് കരുത്തേയ്കാൻ റഫാൽ വിമാനങ്ങൾ ഈ മാസം തന്നെ അംബാല വ്യോമ താവളത്തിലെ;ത്തും. കൂടുതൽ ഡ്രോണുകൾ ഉൾപ്പടെ വാങ്ങുന്നതിനെ കുറിച്ചും കേന്ദ്രം ആലോചിയ്ക്കുന്നുണ്ട് എന്നാണ് വിവരം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍