കുറ്റവാളികളുമായി ബന്ധമില്ല, ദയവുചെയ്ത് തെറ്റിദ്ധാരണകൾ പ്രചരിപ്പിയ്ക്കരുത്: ഷംന കാസിം

ബുധന്‍, 1 ജൂലൈ 2020 (09:53 IST)
തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്നും കുറ്റവാക്കികളുടെയും തന്റെയും പേര് ചേർത്ത്. തെറ്റായ വാർത്തകൾ പ്രചരിപ്പിയ്ക്കരുത് എന്നും ഷംന കാസിം. സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് തനിയ്ക്കെതിരായ വ്യാജ പ്രചരണം അവസാനിപ്പിയ്ക്കണം എന്ന് ആവശ്യപ്പെട്ട് താരം രംഗത്തെത്തിയത്.   
 
സഹായങ്ങളും പിന്തുണയ്ക്കും എല്ലാവരോടുമുള്ള എന്റെ നന്ദി അറിയിയ്ക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ചിലമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വ്യാജ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതില്‍ വ്യക്തതവരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ബ്ലാക്ക്‌മെയില്‍ കേസുമായി ബന്ധപ്പെട്ട കുറ്റവാളികളെ എനിക്ക് അറിയില്ല. അതുകൊണ്ട് മാധ്യമ സുഹൃത്തുക്കള്‍ എന്നെയും കുറ്റവാളികളേയും ചേര്‍ത്ത് ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്
 
വിവാഹാലോചനയും പേരും പറഞ്ഞ് വ്യാജ പേരുകളും മേല്‍വിലാസവും നല്‍കി ഞങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പരാതിനല്‍കാന്‍ എന്റെ കുടുംബം തീരുമാനിക്കുകയായിരുന്നു. സംഘം ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന സ്ഥിതി ഉണ്ടായപ്പോൾ ഞങ്ങള്‍ പൊലീസിനെ സമീപിച്ചു. അവരുടെ ലക്ഷ്യം എന്താണെന്ന് അപ്പോഴും ഇപ്പോഴും ഞങ്ങള്‍ക്ക് അറിയില്ല. കേരള പൊലീസ് നല്ലരീതിയില്‍ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. 
 
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എന്റെയോ എന്റെ കുടുംബത്തിന്റെയോ സ്വകാര്യത ലംഘിക്കരുത് എന്നാണ് മാധ്യമ സുഹൃത്തുക്കളോട് പറയാനുള്ളത്. നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഈ കേസിൽ അന്വേഷണം പൂർത്തിയാകുമ്പോൾ തീര്‍ച്ചയായും ഞാന്‍ മാധ്യമങ്ങളെ കാണും. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ പ്രത്യേകം ജാഗ്രത പുലർത്തണം എന്ന് എന്റെ സഹോദരിമാരോട് അഭ്യര്‍ഥിക്കുന്നു' ഷംന കുറിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍