സ്വർണവില കൊടുമുടി കയറുന്നു, പവന് വില 36000 കടന്നു

ബുധന്‍, 1 ജൂലൈ 2020 (10:48 IST)
കൊച്ചി: സർവ റെക്കോർഡുകളും ഭേതിച്ച് സ്വർണവില ഏറ്റവും ഉയർന്ന നിരക്കിൽ. പവന് ഇന്ന് വർധിച്ചത് 360 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 36,160 രൂപയായി. ഒരു ഗ്രാമിന് വില 4,520 രുപയാണ്. ശനിയാഴ്ച രണ്ട് തവണകളിലായി 400 രൂപ വർധിച്ചതോടെ പവന് വില 35,920 രൂപയിലെത്തി. തുടർന്നുള്ള രണ്ടുദിവസം സ്വർണവിലയിൽ മാറ്റം ഉണ്ടായില്ല. പിന്നീടാണ് സർവകാല റെക്കോർഡിലേയ്ക്ക് വില കുതിച്ചത്.
 
മൂന്നാഴ്ചചയ്ക്കിടെ 2000 രൂപയിലധികമാണ് സ്വർണത്തിന് വില വർധിച്ചത്. ആഗോള വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതും വില വർധനവിൽ പ്രതിഫലിച്ചു. 
വരുംദിവസങ്ങളിൽ സ്വർണവില ഇനിയും കൂടും എന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക മന്ദ്യത്തിൽ സ്വർണം സുരക്ഷിക നിക്ഷേപമായി കണക്കാക്കപ്പെട്ടതോടെയാണ് സ്വർണവില 30000 കടന്നത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍