സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത,അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Webdunia
ബുധന്‍, 1 ജൂലൈ 2020 (16:06 IST)
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്. ഇതിനോടനുബന്ധിച്ച് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 64.5 എംഎം  മുതല്‍ 115.5 എംഎം വരെ മഴ ലഭിക്കാം എന്നാണ് പ്രവചനം.
 
ജൂലായ് രണ്ടാം തീയ്യതികോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജൂലായ് 3ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജൂലായ് 4ന് കണ്ണൂര്‍, കാസര്‍കോടും ജൂലായ് അഞ്ചിന് കാസർകോടുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
 
ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ രുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍, കടലാക്രമണ സാധ്യതയുള്ള തീരദേശവാസികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

അനുബന്ധ വാര്‍ത്തകള്‍

Next Article