ഇനി ഇടുത്ത വര്‍ഷം കാണാം; ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് സമാപനം

Webdunia
ബുധന്‍, 11 മെയ് 2022 (14:39 IST)
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് സമാപനം. പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലി പിരിഞ്ഞു. ഇനി അടുത്ത വര്‍ഷം പൂരം കൂടാമെന്ന് പറഞ്ഞ് പൂര പ്രേമികള്‍ മടങ്ങി. ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതിനു പിന്നാലെ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പകല്‍ വെടിക്കെട്ട് നടന്നു. ഉച്ചക്ക് 12.45 ഓടെയാണ് ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലല്‍ എന്ന ഹൃദ്യമായ ചടങ്ങ് നടന്നത്. പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറും തിരുവമ്പാടിയുടെ തിടമ്പേറ്റിയ തിരുവമ്പാടി ചന്ദ്രശേഖരനും മുഖാമുഖംനിന്ന് തുമ്പിയുയര്‍ത്തി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article