SSLC 2025: മേയ് ഒന്‍പത് (നാളെ) ഉച്ചയ്ക്കു മൂന്ന് മണിക്കാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ വാര്‍ത്താസമ്മേളനം. പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം ഓണ്‍ലൈന്‍ സൈറ്റുകളിലും ആപ്പുകളിലും ഫലം ലഭ്യമായി തുടങ്ങും. 4.27 ലക്ഷം കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷാ എഴുതിയത്. മാര്‍ച്ച് മൂന്നിനു ആരംഭിച്ച പരീക്ഷ മാര്‍ച്ച് 26 നു അവസാനിച്ചു. പരീക്ഷാഫലം പുനഃപരിശോധനയ്ക്കു സമര്‍പ്പിക്കാനുള്ള അവസാന തിയതി മേയ് 14 ആണ്.