Kerala SET Exam 2025 Result: Check SET Exam result here

രേണുക വേണു

വ്യാഴം, 20 മാര്‍ച്ച് 2025 (17:02 IST)
SET Exam Result 2025: 2025 ഫെബ്രുവരി രണ്ടിന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം www.lbscentre.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in വെബ്‌സൈറ്റുകളില്‍ ലഭിക്കും. 
 
ആകെ 20,719 പേര്‍ പരീക്ഷ എഴുതിയതില്‍ 4,324 പേര്‍ വിജയിച്ചു. 20.07 ആണ് വിജയ ശതമാനം. 
 
സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എല്‍.ബി.എസ് സെന്ററിന്റെ വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് വിവിധ രേഖകള്‍ക്കൊപ്പം 'ഡയറക്ടര്‍ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി,പാളയം,തിരുവനന്തപുരം-33 വിലാസത്തില്‍ അയക്കണം. 
 
സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ മാസം മുതല്‍ വിതരണം ചെയ്യും. സെറ്റ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫോറം ഏപ്രില്‍ ഒന്നു മുതല്‍ വെബ്‌സെറ്റില്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2560311, 312, 313,www.lbscentre.kerala.gov.in.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍