ധൈര്യമായി വെടിമരുന്ന് നിറയ്ക്കാം; മഴ മാറി നില്‍ക്കും, തൃശൂരിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ

ബുധന്‍, 11 മെയ് 2022 (14:24 IST)
കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ച തൃശൂര്‍ പൂരം പ്രധാന വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് തന്നെ നടക്കും. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ സംയുക്തമായാണ് വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചത്. ഇന്നത്തെ കാലാവസ്ഥ പ്രവചനം അനുസരിച്ച് വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒന്‍പത് വരെയുള്ള നാല് മണിക്കൂര്‍ സമയം തൃശൂര്‍ ജില്ലയില്‍ മഴയ്ക്ക് സാധ്യതയില്ല. അസാനി ചുഴലിക്കാറ്റിന്റെ സാന്നിധ്യത്താല്‍ തൃശൂര്‍ നഗരമടക്കമുള്ള മേഖലകളില്‍ വൈകിട്ട് കാറ്റിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മഴ മാറിനില്‍ക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. രാത്രി ഏഴിന് തന്നെ വെടിക്കെട്ട് ആരംഭിക്കും. ഒന്‍പത് മണി വരെ വെടിക്കെട്ട് നീളും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍