സ്ത്രീയ്‌ക്കും പുരുഷനും തുല്യസ്ഥാനം: പണ്ഡിതന് തെറ്റ് പറ്റിയെങ്കിൽ തിരുത്തണം: അയിഷ സുൽ‌‌ത്താന

ബുധന്‍, 11 മെയ് 2022 (14:12 IST)
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ഒരു മുസ്ലീം പെൺകുട്ടിയെ വേദിയിൽ നിന്ന് മാറ്റി നിർത്താനുള്ള അധികാരം ആർക്കുമില്ലെന്നും അയിഷ സുൽത്താന. മലപ്പുറത്ത് ചടങ്ങിൽ വേദിയിൽ വരുന്നതിൽ നിന്ന് പെൺകുട്ടിയെ സമ‌സ്‌ത നേതാവ് മാറ്റി നിർത്തിയ സംഭവം വിവാദമായിരുന്നു. ഈ സംഭവത്തിൽ പ്രതികരിച്ചു‌കൊണ്ടാണ് അയിഷ സുൽത്താനയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്.
 
മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലാണ് വിവാദസംഭവം നടന്നത്. പത്താം ക്ലാസിലെ പെൺകുട്ടിയ സമ്മാനം സ്വീകരി‌ക്കാൻ വേദിയിലേക്ക് വിളി‌ച്ചതിനെ മുതിര്‍ന്ന സമസ്ത നേതാവ് ശാസിച്ചത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
 
ഐഷയുടെ പോസ്റ്റ് വായിക്കാം
 
രു മുസ്ലിം പെൺകുട്ടിയെ വേദിയിൽ നിന്നും മാറ്റി നിർത്താനുള്ള അധികാരമൊന്നും ആർക്കുമില്ല... കാരണം...
ഇതൊരു ജനാധിപത്യ രാജ്യമാണ്.
 
ഇനി ഇപ്പൊ മതമാണ് പ്രശ്നമെങ്കിൽ ഇസ്ലാം മതത്തിൽ സ്ത്രീയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും പറ്റി പറയുന്നത് എങ്ങനെയെന്നുള്ളത് അറിയില്ലേ...?
 
1: സ്ത്രീകൾ സമൂഹത്തിന്റെ ഭാഗമാണെന്നാണ് ഇസ്ലാമിൽ പറയുന്നത്.
 
2: ഇസ്ലാമിൽ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശമാണ്.
 
3: സ്ത്രീകളെ ബഹുമാനിക്കാനും ആധരിക്കാനും ഇസ്ലാം മതത്തിൽ പഠിപ്പിക്കുന്നു.
 
4: ഒരു സ്ത്രീ കല്യാണം കഴിക്കുവാണേൽ അവളുടെ ഭർത്താവ് ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ആ സ്ത്രീക്ക് മാത്രമാണ്.
 
ഇത്രയും അവകാശങ്ങൾ സ്ത്രീകൾക്ക് ഇസ്ലാം മതം കൊടുക്കുമ്പോൾ, വേദിയിൽ നിന്നും പെൺകുട്ടികളെ മാറ്റി നിർത്തണം എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ പറഞ്ഞത് ? മനുഷ്യർക്ക് തെറ്റ് പറ്റാം, അത് സ്വാഭാവികം പക്ഷെ അത് തെറ്റെന്നു മനസ്സിലായാൽ ഉടനെ തിരുത്തേണ്ടതുമാണ്.
 
പണ്ഡിതന് ഒരു തെറ്റ് പറ്റിയെങ്കിൽ അത് തിരുത്തേണ്ടതാണ്.
ഇല്ലേൽ ഈ സമൂഹത്തിലെ ആളുകൾക്കിടയിൽ അതൊരു തെറ്റിദ്ധാരണയായി എന്നും ഉണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍