Milad un Nabi: പ്രവാചക സ്മരണയിൽ ഇന്ന് നബി ദിനം, ആഘോഷവുമായി ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികൾ

അഭിറാം മനോഹർ

വെള്ളി, 5 സെപ്‌റ്റംബര്‍ 2025 (09:20 IST)
നബിദിനം അഥവാ മൗലിദ് അന-നബി എന്നത്, പ്രവാചകന്‍ മുഹമ്മദ് (സ)യുടെ ജന്മദിനം അനുസ്മരിപ്പിക്കുന്ന ഒരു വിശുദ്ധ ദിനമാണ്, ഹിജ്‌റ കലണ്ടറിലെ റബീഉല്‍-അവ്വല്‍ മാസത്തിലെ 12-ആം ദിവസം എന്ന നിലയില്‍ വിശ്വാസികള്‍ ആഘോഷിക്കുന്നു. ഇത്തവണ സെപ്റ്റംബര്‍ 5ന് തിരുവോണദിനത്തിലാണ് നബിദിനം ആഘോഷിക്കുന്നത്. ഇത്തവണ പ്രവാചകന്റെ 1500 മത്തെ ജന്മവാര്‍ഷിക ദിനമായതിനാല്‍ തന്നെ സംസ്ഥാനവ്യാപകമായി വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്.
 
മുസ്ലീങ്ങള്‍ പ്രവാചകന്റെ അനുഗ്രഹവും സന്ദേശവും ഓര്‍ക്കുന്ന ദിവസമായ പുണ്യദിനത്തില്‍ ദാനധര്‍മ്മങ്ങള്‍, പ്രാര്‍ത്ഥന, ഖുര്‍ആന്‍ പാരായണം, ഘോഷയാത്രകള്‍, കുടുംബ സംഗമങ്ങള്‍ തുടങ്ങിയ നടത്തുന്നത് പതിവാണ്. ഇന്ത്യയിലും മറ്റു നിരവധി മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളി ലും ഔദ്യോഗിക അവധിയായിട്ടാണ് നബിദിനം ആചരിക്കുന്നത്.സുന്നി മുസ്ലിങ്ങള്‍ റബീഉല്‍-അവ്വല്‍ 12 ന് ആഘോഷിക്കുന്നു, ഷിയകള്‍ ചിലപ്പോള്‍ 17-ആം തീയതിയില്‍ ആഘോഷിക്കുന്നു.
 
ചരിത്രപരമായി കണ്ടാല്‍, ഫാത്തിമിദ് വംശക്കാരാണ് ആദ്യമായി ഔദ്യോഗികമായുള്ള നബിദിന ആഘോഷങ്ങള്‍ ആരംഭിച്ചത് ആരംഭിച്ചത്, പിന്നീട് ഒട്ടോമാന്‍, മുഗള്‍ സഹിതം പല ഭരണാധികാരികളും വിപുലമായി ചേര്‍ന്ന് ആഘോഷം നടത്തിയത് രേഖകളില്‍ കാണാം.ചില ഇസ്ലാമിക വിഭാഗങ്ങള്‍ (വഹാബി, സലാഫി, ദേഓബന്തി) ഈ ദിനത്തെ ബിദ'ആ (അനാവശ്യ നവീകരണം) എന്നു കണക്കാക്കി ആഘോഷങ്ങളെ എതിര്‍ക്കാറുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍