കോട്ടയം: നഗ്‌നദൃശ്യങ്ങള്‍ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തില്‍ നാല് യുവാക്കളെ പോലീസ് അറസ്‌റ് ചെയ്തു. ഇതില്‍ പൊലീസിന് വേണ്ടി സൈബര്‍ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവായും ഉള്‍പ്പെടുന്നു എന്ന പോലീസ് വെളിപ്പെടുത്തി.
കോട്ടയം തിരുവാതുക്കള്‍ വേലൂര്‍ തൈപ്പറമ്പില്‍ അരുണ്‍ (29), തിരുവാര്‍പ്പ് കിളിരൂര്‍ ചെറിയ കാരയ്ക്കല്‍ ഹരികൃഷ്ണന്‍ (23), പുത്തന്‍പുരയ്ക്കല്‍ അഭിജിത്ത് (21), തിരുവാര്‍പ്പ് മഞ്ഞപ്പള്ളിയില്‍ ഗോകുല്‍ (20) എന്നിവരാണ് പോലീസ് പിടിയിലായത്.
സമൂഹമാധ്യമങ്ങളില്‍ ഉണ്ടായിരുന്ന താഴത്തങ്ങാടി സ്വദേശിയായ യുവാവിന്റെയും ഫേസ് ബുക്ക് വഴി പരിചയപ്പെട്ട യുവതിയുടെയും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി കേസില്‍ കുടുക്കും എന്ന് ഭീഷണിപ്പെടുത്തുകയും ഇല്ലെങ്കില്‍ അഞ്ചു ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവാക്കളുടെ ഭീഷണി. യുവാവ് പെണ്‍കുട്ടിയുമായി നടത്തിയ വീഡിയോ ചാറ് നടത്തിയതില്‍ യുവതിയുടെ മുഖം കാണിക്കാതെ ഉള്ള നഗ്‌നവീഡിയോയും ഉണ്ടായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
ജില്ലാ പോലീസ് മേധാവി ജയദേവന്റെ നിര്‍ദ്ദേശാനുസരണം പോലീസ് യുവാവിനെ കൊണ്ട് ഭീഷണിപ്പെടുത്തിയ യുവാക്കളുടെ സംഘത്തെ ബന്ധപ്പെടുകയും രണ്ട് ലക്ഷം രൂപ കൈമാറണമെന്നും അറിയിച്ചു. തുടര്‍ന്ന് പണം വാങ്ങാനെത്തിയ സംഘത്തെ ഡി.വൈ.എസ് പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ് ചെയ്തത്.
കോട്ടയം കോടിമത ബോട്ട് ജെട്ടിക്കടുത്ത് സൈബര്‍ സുരക്ഷാ സ്ഥാപനം നടത്തുന്ന അരുണ്‍ കുമാറാണ് സംഘത്തിലെ ഒരാള്‍. ഇയാള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൈബര്‍ സുരക്ഷാ ക്ലാസ് എടുക്കുന്നയാളാണെന്നും പോലീസ് അറിയിച്ചു.