തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (20:08 IST)
തിരുവനന്തപുരം കാക്കാമൂല -പൂങ്കുളം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കാക്കാമൂല ബണ്ട് റോഡിന് കുറുകെ വെള്ളയാണി പാലത്തിന്റെ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി, ഈ റോഡ് രണ്ട് വര്‍ഷത്തേക്ക് അടച്ചിടുമെന്ന് കെ. ആര്‍.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. സെപ്റ്റംബര്‍ 26 മുതല്‍ രണ്ട് വര്‍ഷത്തേക്കോ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതു വരെയോ ഈ റോഡിലൂടെയുള്ള വാഹനഗതാഗതത്തിന് ക്രമീകരണം ഏര്‍പ്പെടുത്തി.
 
തിരുവല്ലം ഭാഗത്ത് നിന്ന് കല്ലിയൂര്‍ ഭാഗത്തേക്കും, തിരിച്ചും പോകുന്ന വാഹനങ്ങള്‍ക്കുള്ള റൂട്ട്.
 
1. കെ.എസ്.ആര്‍.ടി.സി ബസ്, മറ്റ് വലിയ വാഹനങ്ങള്‍ക്കുള്ള പ്രധാന റൂട്ട്
 
തിരുവല്ലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പൂങ്കുളം ജംഗ്ഷനില്‍ നിന്നും വലത് തിരിഞ്ഞ് വെങ്ങാനൂര്‍-പെരിങ്ങമ്മല-കാക്കാമൂല-കല്ലിയൂര്‍ വഴി ബാലരാമപുരത്തേക്ക് പോകണം. 
 
2. ടു വീലര്‍, ത്രീ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്കുള്ള റൂട്ട്
 
തിരുവല്ലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പൂങ്കുളം ജംഗ്ഷനില്‍ നിന്നും വലത് തിരിഞ്ഞ് കോളിയൂര്‍ - മുട്ടയ്ക്കാട് - ആയുര്‍വേദ ആശുപത്രി റോഡ് വഴി - കാരിക്കുഴി - കാക്കാമൂല വഴി കല്ലിയൂര്‍ ഭാഗത്തേക്ക് പോകണം.

അനുബന്ധ വാര്‍ത്തകള്‍

Next Article