സ്വിമ്മിങ് അക്കാദമിയിലെ നീന്തല്‍ പരിശീലനത്തിന് ശേഷം സ്വിമ്മിങ് മൂന്ന് കുട്ടികള്‍ സമീപത്തെ ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിനിടെയാണ് കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടത്. തുടര്‍ന്ന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. എന്നാല്‍ വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.