കോഴിക്കോട് സുഹൃത്തിനെ കാണാന്‍ ആശുപത്രിയിലെത്തിയ യുവാവ് കാന്റീനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (13:45 IST)
കോഴിക്കോട് ആശുപത്രി കാന്റീനില്‍ വച്ച് ഷോക്കേറ്റ യുവാവിന് ദാരുണാന്ത്യം. തിരുവമ്പാടി സ്വദേശി അബിന്‍ ബിനുവാണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രി കാന്റീനില്‍ വച്ചായിരുന്നു അപകടം. ഇന്നലെ രാത്രി 10.30-ഓടെയാണ് അപകടം ഉണ്ടായത്. രോഗിയായ സുഹൃത്തിന്റെ കാണാനെത്തിയതായിരുന്നു അബിന്‍.
 
അതേസമയം ഓണ്‍ലൈന്‍ മുഖേന കോടതി നടപടികള്‍ തുടരുന്നതിനിടെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന ആരോപണത്തില്‍ വക്കീലിനെതിരെ കേസ്. തൊടുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയിലെ ജീവനക്കാരുടെ പരാതിയിലാണ് കേസ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍