ആളില്ലാത്ത വീട്ടില്‍ നിന്നും നാല് ലക്ഷം രൂപ കവര്‍ന്നു

എ കെ ജെ അയ്യര്‍
തിങ്കള്‍, 15 ഫെബ്രുവരി 2021 (18:10 IST)
പന്തളം: വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീട്ടില്‍ നിന്ന് നാല് ലക്ഷം രൂപ കവര്‍ന്നു. പന്തളം മെഡിക്കല്‍ ജംഗ്ഷനടുത്ത് റസാഖിന്റെ വക കെ.വി.സദനത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ആനന്ദപ്പള്ളി ഓലിക്കല്‍ വീട്ടില്‍ സിബി സ്റ്റീഫന്‍ എന്നയാളുടെ പണമാണ് കവര്‍ന്നത്.
 
കഴിഞ്ഞ പതിനൊന്നാം തീയതി വൈകിട്ട് സ്റ്റീഫനും ഭാര്യയും കൂടി ഇവരുടെ തന്നെ അറ്റോറിലുള്ള കടയില്‍ പോയി രാത്രി എട്ടരയോടെ തിരികെ വന്നപ്പോഴാണ് മോഷണ വിവരം അരിഞ്ഞത്. വീട്ടിലെ വര്‍ക്ക് ഏരിയയുടെ ഗ്രില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലുണ്ടായിരുന്ന പണമാണ് കവര്‍ന്നത്. പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article