മരിച്ച സ്ഥാനാര്‍ത്ഥിക്ക് തിളക്കമാര്‍ന്ന വിജയം

എ കെ ജെ അയ്യര്‍
ബുധന്‍, 16 ഡിസം‌ബര്‍ 2020 (17:40 IST)
മലപ്പുറം: കഴിഞ്ഞ ദിവസം അന്തരിച്ച ഇടതുമുന്നണി സ്ഥാനാര്‍ഥി സഹീറ ബാബുവിന് വോട്ടെണ്ണലില്‍ മികച്ച വിജയം ലഭിച്ചു. മലപ്പുറത്തെ തലക്കാട് ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഇലഞ്ഞിക്കല്‍ സഹീറ ബാനുവാണു കഴിഞ്ഞ ദിവസം അന്തരിച്ചത്. തൈവളപ്പില്‍ സെയ്താലിയുടെ ഭാര്യയായിരുന്നു ഇവര്‍.
 
പതതാം തീയതി പാറശേരിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്  കോട്ടയ്ക്കല്‍ ആശുപത്രിയില്‍ ചികിത്സായിലായിരുന്നു ഇവര്‍. സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെ ഇവര്‍ അന്തരിച്ചു.
 
തലക്കാട് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന സഹീറ 2000, 2010  വര്‍ഷങ്ങളില്‍ പഞ്ചായത്ത് മെമ്പറായിരുന്നു. കേവലം എട്ടു വോട്ടിനായിരുന്നു കഴിഞ്ഞ തവണ ഇവര്‍ പരാജയപ്പെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article