ബൈലാറ്ററല്‍ ടാക്‌സ് ഇനിമുതല്‍ ഓണ്‍ലൈനായി അടയ്ക്കണം

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 26 മാര്‍ച്ച് 2023 (09:58 IST)
തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ടിട്ടുള്ള ബൈലാറ്ററല്‍ എഗ്രിമെന്റ് പ്രകാരം എക്സ്റ്റന്‍ഷന്‍ ഓഫ് വാലിഡിറ്റി ഓഫ് പെര്‍മിറ്റ് എടുത്തിട്ടുള്ള അന്യ സംസ്ഥാന വാഹനങ്ങള്‍ ഓരോ സാമ്പത്തിക വര്‍ഷവും മുന്‍കൂറായി അടയ്ക്കുന്ന ബൈലാറ്ററല്‍ ടാക്‌സ് ഇനി മുതല്‍ ഓണ്‍ലൈനായി അടയ്ക്കണം. ഇതിനായി പരിവാഹന്‍ സേവാ വെബ്‌സൈറ്റില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
ബൈലാറ്ററല്‍ ടാക്‌സ് ഇതുവരെ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഓഫിസില്‍ നേരിട്ടാണ് സ്വീകരിച്ചിരുന്നത്. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്ന സാഹചര്യത്തില്‍ മാര്‍ച്ച് 27 മുതല്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബൈലാറ്ററല്‍ ടാക്‌സ് നേരിട്ട് സ്വീകരിക്കില്ലെന്നു സെക്രട്ടറി അറിയിച്ചു. ഓണ്‍ലൈനായി ടാക്‌സ് അടയ്‌ക്കേണ്ട നടപടിക്രമം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article