നാടകിന്റെ നാടക ദിനാഘോഷം നാളെ തിരുവനന്തപുരത്ത്

സിആര്‍ രവിചന്ദ്രന്‍

ശനി, 25 മാര്‍ച്ച് 2023 (20:48 IST)
നാടക് തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ലോകനാടകദിനാഘോഷവും നാടകക്കളരിയും നാടകാവതരണവും നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് നടക്കും. ഉള്ളൂര്‍ ക്യാമിയോ ലൈറ്റ് അക്കാദമിയില്‍ നടക്കുന്ന പരിപാടി നാടക് സംസ്ഥാന പ്രസിഡന്റും പ്രശസ്ത നാടക പ്രവര്‍ത്തകനുമായ ഡി.രഘൂത്തമന്‍ ഉദ്ഘാടനം ചെയ്യും.
 
നാടക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രതിമാസ  നാടക പരിപാടികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. തുടര്‍ന്ന് തമ്പ് തിയേറ്റര്‍ അക്കാദമി ഡയറക്ടര്‍ രാജേഷ് ചന്ദ്രന്‍ ടി ടി നയിക്കുന്ന നാടകക്കളരി അരങ്ങേറും. കേരളത്തില്‍  നിന്ന് തിരഞ്ഞെടുത്ത ഇരുപതോളം നാടക പ്രവര്‍ത്തകര്‍ നാടകളരിയില്‍ പങ്കെടുക്കും. തുടര്‍ന്ന് ജോസ് പി റാഫേലും റീന ജി യും ചേര്‍ന്ന് രോഗികളുടെ മിത്രം എന്ന നാടകം അവതരിപ്പിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍