സ്വപ്‌നക്കെതിരായ കേസ് നിലനില്‍ക്കില്ല, ഷാജ് കിരണ്‍ എത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി: സംഭാഷണം നാളെ പുറത്തുവിടുമെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 ജൂണ്‍ 2022 (17:42 IST)
സ്വപ്‌നക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നും ഷാജ് കിരണ്‍ എത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ കൃഷ്ണരാജ് പറഞ്ഞു. അതേസമയം രാജ്കിരണുമായുള്ള സംഭാഷണം നാളെ പുറത്തുവിടുമെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ പറഞ്ഞു. സ്വപ്‌ന സുരേഷിനെതിരെയുള്ള കേസ് റദ്ദാക്കാന്‍ നാളെയാണ് ഹര്‍ജി നല്‍കുന്നത്. 
 
സ്വപ്‌നയുടെ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഒരു എസ്പിയും 10 ഡിവൈഎസ്പിമാരും അടങ്ങുന്ന വലിയ സംഘത്തിനാണ് ചുമതലയുള്ളത്. കെടി ജലീലിന്റെ പരാതിയിലാണ് അന്വേഷണം. പരാതിയില്‍ സ്വപ്‌നയും പിസി ജോര്‍ജും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ഉള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article