30 വർഷമായി കുട്ടികളെ പീഡിപ്പിച്ചു, എന്നിട്ടും ജാമ്യം, പോക്സോ കേസ് പ്രതിയായ അദ്ധ്യാപകൻ കെവി ശശികുമാർ ജയിൽമോചിതനായി
അതേസമയം പോക്സോ കുറ്റം മറച്ചു വച്ചെന്ന പാരതിയിൽ ശശികുമാർ ജോലി ചെയ്ത സ്കൂളിനെതിരെ തെളിവുകൾ നൽകിയിട്ടും പോലീസ് അന്വേഷണം നടത്തിയില്ലെന്ന് പൂര്വവിദ്യാർഥിനി കൂട്ടായ്മ കുറ്റപ്പെടുത്തി.നേരത്തെ ശശികുമാർ നടത്തിയ പീഡനങ്ങൾ മറച്ചുവെയ്ക്കാൻ സ്‌കൂൾ നടത്തിയ ശ്രമങ്ങളെ പറ്റി പൂർവ്വ വിദ്യാർത്ഥിനികൾ മാസ് പെറ്റീഷൻ നൽകിയിരുന്നു. ഇത് പരിഗണിക്കപോലും ചെയ്തില്ലെന്നാണ് വിമർശനം.