ആൺകുട്ടികളെ പീഡിപ്പിച്ച അധ്യാപകനും സീനിയർ വിദ്യാർത്ഥിയും അറസ്റ്റിൽ

ചൊവ്വ, 7 ജൂണ്‍ 2022 (17:59 IST)
കണ്ണൂർ: പാനൂരിൽ പന്ത്രണ്ട് വയസിനു താഴെയുള്ള മൂന്നു ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദർസ് അധ്യാപകനും സീനിയർ വിദ്യാർത്ഥിയും അറസ്റ്റിലായി. ദർസ് അധ്യാപകനായ മട്ടന്നൂർ ചാവശ്ശേരി സ്വദേശി അബ്ദുൽ റഷീദ്, മുതിർന്ന വിദ്യാർത്ഥിയായ കാസർകോട് ഉപ്പള സ്വദേശി ബിലാൽ എന്നിവരാണ് പിടിയിലായത്.
 
കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നി രക്ഷിതാക്കൾ നടത്തിയ അന്വേഷണമാണ് പീഡന വിവരം വെളിപ്പെട്ടത്. പോക്സോ നിയമ പ്രകാരമാണ് പാനൂർ പോലീസ് ഇരുവരെയും അറസ്റ്റിലായത്. മൂന്ന് ആൺകുട്ടികളെ പീഡിപ്പിച്ചു എന്ന പരാതിയിൽ ആകെ നാല് കേസുകളാണുള്ളത്.
 
റഷീദിനെ തലശേരിയിൽ നിന്ന് പിടികൂടിയപ്പോൾ ബിലാലിനെ കൊയിലാണ്ടിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതികളെ തലശേരി കോടതി റിമാൻഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍